എം.ജി ഹെക്ടർ കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി ലെന.രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി കാർ എന്ന ലേബലിൽ പുറത്തിറങ്ങിയ വാഹനമാണ് എം.ജി ഹെക്ടർ.എംജി മോട്ടറിന്റെ തൃശ്ശൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഹെക്ടര്‍ സ്വന്തമാക്കിയ വിവരം ലെന തന്നെയാണ് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ലെനയ്ക്ക് കാർ സ്വന്തമായത്.
എം.ജി ഹെക്ടറിന് ഇന്ത്യയിൽ 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് എക്സ്ഷോറൂം വില.
ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുമായാണ് എംജി എത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്കുന്നു.