സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്.
ഒരു വർഷം മുൻപ് താരം നടത്തിയ ഒരു പരിശ്രമവും അതിന്റെ ചിത്രവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് താരം. കഴിഞ്ഞ വർഷം ഇതേ സമയം ഞാൻ എന്റെ മുടി ചുരുട്ടാൻ ഒന്ന് ശ്രമിച്ചു… ഇനി ആവർത്തിക്കില്ല എന്നു കുറിച്ചു കൊണ്ടാണ് ലെന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വളരെ രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് താഴെ എത്തുന്നത്. പരസ്യത്തിലെ ഫിഡോ ഡിടോന്റെ പോലെയുണ്ട്, കുമ്ബിടി അല്ല.ശശി പാലാരിവട്ടം ശശി, ബ്യൂട്ടി വേഴ്സസ് സൈക്കോ, കൊറോണ ഹെയർസ്റ്റൈൽ എന്നൊക്കെയാണ് ചില കമന്റുകൾ.