സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്.
ഫ്ലാഷ് മൂവി മാഗസിനിൽ അച്ചടിച്ചു വന്ന തന്റെ ചിത്രങ്ങൾ പങ്കു വെക്കയുകയാണ് താരം ഇപ്പോൾ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം തന്റെ പഴയ ചിത്രങ്ങൾ ഷെയർ ചെയ്തത്. ഇത് പഴയ ചിത്രം അല്ലേയെന്ന് ആരാധകർ ചോദിച്ചപ്പോൾ അല്ല ഇത് കുറച്ച് മാസങ്ങൾ മാത്രമേ പഴക്കമുള്ളു എന്നായിരുന്നു താരത്തിന്റെ മറുപടി. പ്രായം പുറകിലേക്ക് ആണോ പോകുന്നേ എന്നായിരുന്നു ചിലരുടെ കമന്റുകൾ.