സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ബോൾഡ് നായികമാരിൽ ഒരാളാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോഴും ചെറുപ്പം കൈവിടാത്തതുകൊണ്ടാണ് ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേര് ലെനയ്ക്ക് ഉള്ളത്. ആ വിളിപ്പേരിൽ എത്രമാത്രം സത്യമുണ്ട് എന്ന് ഇപ്പോൾ തുറന്നു പറയുകയാണ് താരം.
അത് ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് താരം വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റിൽ ലെനയ്ക്ക് 49 വയസ്സ് ആണ്. അത്രയും വയസ്സായിട്ടും ലെനയെ കണ്ടാൽ പ്രായം തോന്നില്ല എന്നും അത് മമ്മൂട്ടിയെ പോലെയാണ് എന്നും ആളുകൾ വിശ്വസിക്കുന്നു. എന്നാൽ സത്യത്തിൽ ലെനയ്ക്ക് 38 വയസ്സ് മാത്രമാണ് ഉള്ളത്. 1981-ലാണ് താരം ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ തന്നെ വിളിക്കേണ്ടതില്ലെന്നാണ് ലെന വിശ്വസിക്കുന്നത്. താരം അഭിനയിച്ച് ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾ ‘അതിരനും’ ‘കടാരം കൊണ്ടാനും’ നുമാണ്.