മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിംചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്തശേഷം ഒ ടി ടി റിലീസ് എന്നതാണ് ഫിലിംചേംബര്‍ തീരുമാനമെന്നും പ്രസിഡന്റ് വിജയകുമാര്‍ അറിയിച്ചു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒ ടി ടി യില്‍ റിലീസ് ചെയ്താല്‍ പിന്നീട് തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാട് തള്ളി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തി. സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ഒ ടി ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി. മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. ഈ മാസം 19നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.