മേക്കിങ്ങിലെ വ്യത്യസ്ഥത കൊണ്ടും സംവിധായകന്റെ ക്രാഫ്റ്റ്സ്മാൻഷിപ്പ് കൊണ്ടും അതിലേറെ സിനിമാട്ടോഗ്രഫിയുടെ മാന്ത്രികത കൊണ്ടും അത്ഭുതമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് വിജയകരമായ പ്രദർശനം തുടരുകയാണ്. പോത്ത് കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ ഏറ്റവുമധികം കൈയ്യടി നേടിയത് സിനിമാട്ടോഗ്രാഫർ ഗിരീഷ് ഗംഗാധരൻ തന്നെയാണ്. അദ്ദേഹത്തെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ…
ഈ പടം ഷൂട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ ഗിരീഷ് എന്നോട് ചോദിച്ചത് ഇനി എന്നാണ് എനിക്കൊന്ന് ഇരിക്കാൻ പറ്റുകയെന്നാണ്. ഗിരീഷ് ഇല്ലായിരുന്നെങ്കിൽ ഗിരീഷിന്റെ സൗകര്യത്തിന് അനുസരിച്ച് ഞങ്ങൾ ഷൂട്ട് മാറ്റാൻ തീരുമാനിച്ചിരുന്നു. കാരണം ഗിരീഷ് ഉണ്ടെങ്കിൽ മാത്രമേ ഈ സിനിമ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. ഗിരീഷിന്റെ ഇൻവോൾവമെന്റ് അല്ലെങ്കിൽ കുതിപ്പ് ഇതിന് ആവശ്യമുണ്ടായിരുന്നു. പോത്തിനെക്കാൾ വേഗത്തിൽ ഓടുന്ന ഒരു ക്യാമറമാനെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്.