അങ്കമാലി ഡയറീസ്, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജല്ലിക്കെട്ട് ഒക്ടോബർ മാസം തീയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആന്റണി വർഗീസ് നായകനാകുന്ന ചിത്രം കൂടിയാണിത്. ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിന്റെ ഇടയിലാണ് ആന്റണി വർഗീസ് റിലീസിനെ കുറിച്ചുള്ള സൂചന തന്നത്. സാബുമോനും ചിത്രത്തിലെ ഒരു [പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ സറ്റയർ ജോണറിൽ പെടുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും സംഗീതം പ്രശാന്ത് പിള്ളയും നിർവഹിക്കുന്നു.