മലയാള സിനിമയിൽ സിനിമകളുടെ വ്യത്യസ്തത കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുതെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഈ.മ. യൗ വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്.ലിജോ തന്റെ പഴയ വിശേഷങ്ങൾ ഒരു സ്വകാര്യ മാധ്യമത്തോട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
ചെയ്തു കൊണ്ടിരുന്ന ജോലി മടുത്തപ്പോൾ ഞാൻ അപ്പനോട് പറഞ്ഞു എനിക്ക് ഇത് പറ്റില്ല. അപ്പോൾ അപ്പൻ ചോദിച്ചു, ഇപ്പോഴും സിനിമ തന്നെയാണോ മനസ്സിൽ എന്ന്..അതെ എന്ന് ഞാനും ഉത്തരം പറഞ്ഞു. എന്നാൽ പിന്നെ നീ തിരിച്ചു വന്നോ എന്ന് അപ്പനും പറഞ്ഞു. അങ്ങനെ തിരിച്ചു വീട്ടിൽ എത്തി. പ്രൊഡക്ഷൻ കമ്പനി പോലെ ക്രിയേറ്റിവ് ആയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. പക്ഷെ വിജയം കണ്ടില്ല. അതിനു കാരണം നമ്മൾ എത്തിപ്പെടേണ്ട സ്ഥലം ഇത് തന്നെ ആയിരുന്നു എന്നത് കൊണ്ടാണ്.
രാവിലെ മുതൽ വൈകുന്നേരം വരെ സിനിമകൾ കാണുന്നു. ഇടയ്ക്ക് പുറത്തു പോകും വരും. അയൽപക്കക്കാരൊക്കെ നോക്കുമ്പോൾ ഇവൻ എം ബി എ ഒക്കെ പഠിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ സിനിമ കാണുന്നു. ശരിക്കും നമ്മൾ സിനിമ കാണുന്നത് പഠനത്തിൻ്റെ ഭാഗമാണ്. ഇത് നമുക്ക് ആളുകളെ പറഞ്ഞ് മനസ്സിലാക്കുന്നത് പ്രാവർത്തികമല്ല.
ആളുകൾ എന്നോട് ചോദിക്കുന്നത് ഇപ്പോൾ എന്ത് ചെയ്യുന്നു എന്നാണ്. ഞാൻ പറയും സിനിമയിൽ ഒരു
സംവിധായകനെ അസിസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതല്ല ജോലി എന്താ ചെയ്യുന്നത് എന്ന് അവർ തിരിച്ചു ചോദിക്കും. സിനിമയോ ക്രിയേറ്റിവ് ആയ മറ്റു കാര്യങ്ങളോ ചെയ്യുന്ന ആളുകൾ ചെയ്യുന്നത് ജോലി അല്ല ധാരണ ഉണ്ട്. അവർ ടൈം പാസിന് ചെയ്യുന്ന കാര്യമാണ് കൂടെയൊരു ജോലിയും ചെയ്യണം.