ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ആമേന്‍, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകനായി മാറിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ഒടുവിലത്തെ ചിത്രം ഈമയൗ ആണ്. ജെല്ലിക്കെട്ടിന് പിന്നാലെ മറ്റൊരു ചിത്രം കൂടി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
ജോജു ജോര്‍ജ്ജ്, ചെമ്ബന്‍ വിനോദ്, സൗബിന് ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, ജാഫര്‍ ഇടുക്കി തുടങ്ങി ഒരു വമ്പൻ താര നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിംഗ് ഇടുക്കിയിലെ കുളമാവില്‍ പുരോഗമിക്കുകയാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണവും, ഗോകുല്‍ദാസ് കലാസംവിധാനവും, റോണക്സ് സേവ്യര്‍ മേക്കപ്പും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ ശ്യാംലാലാണ്.