എന്നും മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് ലിസി. പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും മാറിനിന്ന ലിസ്സി വിവാഹ മോചനത്തിന് ശേഷം വീണ്ടും പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുകയാണ് ലിസ്സി. ഫിറ്റ്നസിന് എന്നും മുൻഗണന കൊടുക്കുന്ന ലിസ്സി കളരിയെ പ്രശംസിച്ച് എഴുതിയ കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ഫേസ്ബുക്കിലാണ് ലിസ്സി കളരിയെ കുറിച്ച് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.
കളരി പഠിച്ചിരിക്കേണ്ട മഹത്തായ ഒരു കലയാണ്. ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് കാണാനാകുന്നതുപോലെ ഇതിന് പ്രായം ഒരു തടസ്സമല്ല. നിങ്ങൾ എന്നെപ്പോലെ വളരെ കുറച്ച് മാത്രമേ പഠിച്ചുള്ളൂവെങ്കിലും, മനസ്സിനും ശരീരത്തിനുമുള്ള അത്ഭുതകരമായ ഒരു ഫിറ്റ്നസ് ടെക്നിക്കാണിത്. ചുവടുകളുടെയും വടിവുകളുടെയും ഒരു സംയോജനമാണ് കളരി വിദ്യകൾ. ഫോട്ടോയിൽ എന്നോടപ്പം കലായ് റാണി, ലക്ഷ്മൺ ഗുരുജി എന്നിവരുമുണ്ട്. ചെറുപ്പത്തിലോ കൗമാരത്തിലോ കളരി പഠിക്കുവാൻ സാധിച്ചില്ല എന്നതാണ് എന്റെ വിഷമം. എന്റെ അഭിപ്രായത്തിൽ കളരിയുടെ അടിസ്ഥാനകാര്യങ്ങൾ സ്കൂളിൽ പഠിപ്പിക്കണം, കാരണം ഇത് വ്യക്തമായ ആരോഗ്യത്തിന് നല്ലതും സ്വയം അച്ചടക്കം പ്രദാനവും ചെയ്യുന്നു. മാത്രമല്ല ഇത് നമ്മുടെ പെൺമക്കളെ സ്വയം പ്രതിരോധത്തിന് സഹായിക്കുകയും ചെയ്യും.