താരസാന്നിധ്യതാൽ ആഘോഷമായി മാറി ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങ്. കോട്ടയം ജില്ലയിലെ ഉഴവൂരിൽ വെച്ചായിരുന്നു ലിസ്റ്റിന്റെ മകൾ ഇസബെല്ലയുടെ മാമ്മോദീസ ചടങ്ങ് നടന്നത്. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, പ്രയാഗ മാർട്ടിൻ, നരേൻ, സംവിധായകൻ ജിനു ജോസഫ്, നിർമാതാവ് ജോബി ജോർജ്, കെട്ടിയോളാണ് എന്റെ മാലാഖ നായിക വീണ നന്ദകുമാർ, മിത്ര കുര്യൻ, ജോസ് കെ മാണി എം പി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
മലയാള സിനിമയിൽ മാറ്റത്തിന് വഴി തെളിച്ചവിട്രാഫിക് എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്. തുടർന്നു പുറത്തിറങ്ങിയ ചാപ്പാ കുരിശിന്റെയും നിർമ്മാതാവും ഇദ്ദേഹമാണ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ തന്റെ 24-ആം വയസ്സിലാണ് ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച ഈ രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്. കഴിഞ്ഞ വർഷം ബ്രദേഴ്സ് ഡേ, ബിഗിൽ, കെട്ടിയോളാണ് എന്റെ മാലാഖ, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിലൂടെ ലിസ്റ്റിൻ ലാഭം കൊയ്യുകയുണ്ടായി.