കല്യാണച്ചടങ്ങിൽ ഡാൻസ് കളിക്കുന്ന വൃദ്ധിയെന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് രണ്ടു ദിവസമായി എല്ലാവരുടെയും സ്റ്റാറ്റസ്. വളരെ ക്യൂട്ടായി പുഞ്ചിരിച്ചുക്കൊണ്ട് ഫുൾ എനർജിയോടെ ഡാൻസ് കളിക്കുന്ന വൃദ്ധിയുടെ വീഡിയോസ് പകർത്തിയിരിക്കുന്നത് പ്രഭുലാലും സംഘവുമാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.
മിനിസ്ക്രീൻ താരം അഖിൽ ആനന്ദിന്റെ കല്യാണവേദിയിലാണ് വൃദ്ധി ചുവട് വെച്ച് വൈറലായത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളും യുകെജി വിദ്യാർഥിനിയുമായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു.