വിശ്വവിഖ്യാതമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പ് വരുന്നു എന്ന വാർത്ത സിനിമാ പ്രേക്ഷകർ ഏറെ ആരവത്തോടെയായിരുന്നു എതിരേറ്റത്. ലാൽ സിംഗ് ഛദ്ദ എന്ന പേരിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ് വരുന്നത്. ആമിർ ഖാനെ നായകനാക്കി,അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.ചിത്രത്തിൽ കരീന കപൂർ ആണ് നായിക.
അമീർ ഖാന്റെ തന്നെ സീക്രട്ട് സുപ്പർ സ്റ്റാർ എന്ന ചിത്രം ഒരുക്കിയത് അദ്ദേഹമാണ്.1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപിന് മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന്, മികച്ച അവലംബിത തിരക്കഥ, മികച്ച വിഷ്വല്‍ എഫക്ട്സ്, മികച്ച ഫിലിം എഡിറ്റിങ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചത്.
വിൻസെന്റ് ഗ്രുമിന്റെ നോവലിനെ ആസ്പദമാക്കി 1994 ൽ റോബര്‍ട്ട് സെമെന്‍ക്കിസ് സംവിധാനം ചെയ്ത അമേരിക്കൻ കോമഡി ഡ്രാമയാണ് ഫോറസ്റ്റ് ഗംപ്. ടോം ഹാങ്ക്സ് പ്രധാന വേഷത്തിൽ എത്തിയ ചിത്രം മികച്ച നടൻ, മികച്ച സംവിധായകൻ തുടങ്ങി ആറോളം കാറ്റഗറിയിൽ ഓസ്കാർ നേടിയിരുന്നു.
ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ആമിർ ഖാൻ 20 കിലോയോളം ഭാരം കുറയ്ക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.ചിത്രത്തിന്റെ റീമേക്കിനായി പല ബോളിവുഡ് നിർമാണ കമ്പനികൾ ശ്രമിച്ചെങ്കിലും ആമിറിനെ നായകനാകുന്നവർക്കേ റീമേക്ക് അവകാശം നൽകൂ എന്ന് ഹോളിവുഡ് നിർമാതാക്കൾ അറിയിച്ചുവെന്നതും ഇതിനിടയിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതുൽ കുൽക്കർണിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വയകോം 18 പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുക. 2020 ക്രിസ്മസിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.