രജനീകാന്തിന്റെ പുതിയ സിനിമയുടെ വാർത്തകൾ ഇപ്പോൾ പുറത്തു വരികയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. രജനികാന്ത് നായകനായി ഒരുങ്ങുന്ന പുതിയ സിനിമ സിരുത്തൈ ശിവയുടെ സംവിധാനത്തിലാണ്. നയൻതാര നായികയാകുന്ന ഈ ചിത്രത്തിലെ വാർത്തകളെല്ലാം ഏറെ പ്രാധാന്യം നേടിയിരുന്നു.
താരത്തിന്റെ പുതിയ ചിത്രത്തിലെ പാട്ടുകളും പോസ്റ്ററും പുറത്തുവന്നിരുന്നു. രജനികാന്ത് ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ ലോകേഷ് കനകരാജ് ആരംഭിച്ചിരിക്കുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഇത് ഒരു ഇമോഷണല്‍- ആക്ഷൻ ത്രില്ലറായിരിക്കും. ഈ രജനീകാന്ത് ചിത്രം നിർമ്മിക്കുന്നത് കമലഹാസനാണ്.
മാസ്റ്റർ ആണ് ലോകേഷ് കനകരാജിന്റെ അടുത്ത റിലീസ്. കൈദി എന്ന ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ചിത്രം ഏപ്രിൽ ഒമ്പതിനായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ കൊറോണ കാരണം റിലീസ് മാറ്റി വെക്കുകയായിരുന്നു. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിന്റെ വിതരണാവകാശം എല്ലാം ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്. വിതരതുകയിൽ നിന്ന് തന്നെയായി ഇതിനോടകം 135 കോടി രൂപയാണ് മാസ്റ്റർ സ്വന്തമാക്കിയത്. ബിഗിൾ കേരളത്തിൽ വിതരണത്തിന് എത്തിച്ച മാജിക് ഫ്രെയിംസ് തന്നെയാണ് ട്രാവൻകൂർ ഏരിയയിൽ മാസ്റ്ററും റിലീസിന് എത്തിക്കുന്നത്. മലബാർ,കൊച്ചിൻ ഏരിയകളിൽ ഫോർച്ചുണ് സിനിമാസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .