ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു കൈതി. ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുവാൻ പോകുന്നത് വിജയ് നായകനായെത്തുന്ന മാസ്റ്റർ എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ റിലീസ് ഇതിനോടകം നടക്കേണ്ടതായിരുന്നു എങ്കിലും കൊറോണ പശ്ചാത്തലം മൂലം റിലീസിംഗ് ഡേറ്റ് നീട്ടി വെച്ചിരിക്കുകയാണ്. എന്നാൽ മാസ്റ്റർ പുറത്തിറങ്ങുന്നതിനു മുൻപുതന്നെ തന്റെ അടുത്ത ചിത്രം സംവിധായകൻ ലോകേഷ് കനകരാജ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ട്വിറ്ററിലൂടെ ലോകേഷ് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
I'm very happy to let you guys know that the Announcement of my next directorial venture will be out tomorrow at 6pm!
— Lokesh Kanagaraj (@Dir_Lokesh) September 15, 2020
പ്രഖ്യാപനം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.