ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു കൈതി. ചിത്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുവാൻ പോകുന്നത് വിജയ് നായകനായെത്തുന്ന മാസ്റ്റർ എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ റിലീസ് ഇതിനോടകം നടക്കേണ്ടതായിരുന്നു എങ്കിലും കൊറോണ പശ്ചാത്തലം മൂലം റിലീസിംഗ് ഡേറ്റ് നീട്ടി വെച്ചിരിക്കുകയാണ്. എന്നാൽ മാസ്റ്റർ പുറത്തിറങ്ങുന്നതിനു മുൻപുതന്നെ തന്റെ അടുത്ത ചിത്രം സംവിധായകൻ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരിക്കുകയാണ്. കമൽ ഹാസനാണ് ചിത്രത്തിലെ നായകൻ. കമൽ ഹാസന്റെ തന്നെ രാജ്കമൽ ഫിലിം ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം. ചിത്രം അടുത്ത വർഷം പുറത്തിറങ്ങും.
Aandavarukku Nandri 🙏🏻#KamalHaasan232 #எவனென்றுநினைத்தாய்@ikamalhaasan @Dir_Lokesh @anirudhofficial @RKFI pic.twitter.com/ealPsOWxFS
— Lokesh Kanagaraj (@Dir_Lokesh) September 16, 2020
മാസ്റ്റർ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.