അഞ്ചാം പാതിരാ എന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിന് ശേഷം ആഷിക്ക് ഉസ്മാൻ നിർമിച്ചു , ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജീഷ വിജയനും നായകനായി എത്തുന്നത് ഷൈൻ ടോം ചാക്കോയും ആണ്.
ഈ കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി , തീർത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ‘ലൗ ‘. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവിക്കുന്ന ത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും ആണ് കലാ സംവിധാനം ഗോകുൽ ദാസും ആണ്
2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് റഹ്മാൻ സ്വതന്ത്രസംവിധായകനായി മാറിയത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും തിയേറ്ററുകളിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഞ്ചാം പാതിരയുടെ വലിയ വിജയത്തിന് ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം എന്ന ലേബലും ലൗവിന് വലിയ രീതിയിൽ ഉള്ള പ്രതീക്ഷയും നൽകുന്നു.