ദുൽഖർ സൽമാൻ ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ഹിറ്റ് ഫിലിം മേക്കർ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫൽ.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണമാണ് പോസ്റ്ററിന് സിനിമാ പ്രേമികൾക്ക് ഇടയിൽ നിന്നും ലഭിച്ചത്. വിഷു റിലീസായി തീരുമാനിച്ചിരുന്ന ചിത്രം പക്ഷെ വീണ്ടും കഴിഞ്ഞ ആഴ്ചയാണ് റിലീസ് മാറ്റിയത്.
ചിത്രത്തിന് ഒരു സോങ് കൂടി ഷൂട്ട് ചെയുവാനുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.ഇതിന് വേണ്ടി വിദേശ ലൊക്കേഷനുകളിലേക്ക് ടീം യാത്രയാകും.ജോമോൻ ടി ജോണ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് നിഖില വിമലും സംയുക്ത മേനോനുമാണ് നായികമാർ.