സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉണ്ട’ക്ക് ശേഷം പ്രശസ്ത സംവിധായകന് ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ലവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് ‘ലവ്വിലെ’ കേന്ദ്ര കഥാപാത്രങ്ങള്‍. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്.
ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാന് ചിത്രം. ഭാര്യാഭര്ത്താക്കന്മാര് തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം .
സുധി കോപ്പ, വീണ നന്ദകുമാര്‍, ഗോകുലന്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റര്‍ നൗഫല്‍ അബ്ദുല്ല. ചിത്രത്തിന്റെ സംഗീതം യക്സാന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരുടേതാണ്. നിര്‍മ്മാണം ആശിഖ് ഉസ്മാന്.