മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫർ തിയറ്ററുകളിൽ എത്തിയിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായ് സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആയിരുന്നു. മുരളി ഗോപിയുടെ അതിഗംഭീര തിരക്കഥയും സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും ഒത്തുചേർന്നപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് പകരം വെക്കാനാകാത്ത വിധം ഒരു മാസ്സ് ചിത്രമാണ്.
ചിത്രത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സ്പെഷ്യൽ വീഡിയോകളും പോസ്റ്റുകളുമായി സോഷ്യൽ മീഡിയ നിറയ്ക്കുകയാണ് മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ. ഒടിയൻ നൽകിയ പ്രഹരത്തിൽ നിന്നും തിരിച്ചുകയറിയതും വലിയ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചതും ആരാധകർ ഇന്ന് ഓർക്കുന്നു.
ചിത്രത്തിൽ മോഹൻലാലിന് പുറമെ പൃഥ്വിരാജ്, ടോവിനോ, വിവേക് ഒബ്റോയ്,ഇന്ദ്രജിത്, മഞ്ജു വാര്യർ, സായ് കുമാർ, സാനിയ ഇയ്യപ്പൻ, ബൈജു,കലാഭവൻ ഷാജോൺ തുടങ്ങി വലിയ താരനിര തന്നെ അണി നിരന്നിരുന്നു.
1 year before watched #Lucifer with my Dad in theater, he himself a lalettan fan were cheering and we both were competing each other in cheering, shouting and whistling, the entire theater were doing the same, the film is a package of Goosebumps, thank's the entire cast for it. pic.twitter.com/nGGRh3tfej
— Rahulkrishna1hsr (@Rahulkrishna1h2) March 28, 2020
One year of Blockbuster #Lucifer pic.twitter.com/sebdMBi8dB
— #StayHome✴❇【▶നരേന്ദ്രൻ ◀】❇✴ (@JackTracker007) March 28, 2020
1 Year Of #Lucifer 😍
Proud to be a part of it.. #Lalettan @Mohanlal pic.twitter.com/UzZbM5lRdS— unni (@unnilalettan) March 28, 2020
1 year @PrithviOfficial film💫#lucifer #mohanlal pic.twitter.com/VbQgZpwQt6
— Athul Jaison (@lionheart_aj_7) March 28, 2020