യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത്, സുപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ.പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നത് ഉഷ ഉതുപ്പ് ആയിരിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് ഈ വാർത്ത സ്ഥിതീകരിച്ചത്. അദ്ദേഹം തന്നെയാണ് വരികൾ രചിക്കുന്നതും.ലൂസിഫർ ആന്തം എന്ന് പേരിട്ടിരിക്കുന്ന ഗാനം ഒരുക്കിയത് ദീപക് ദേവാണ്. ഫാൻ മൊമെന്റ് എന്ന തലകെട്ടിൽ ആണ് അദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്.
ചിത്രത്തിന്റെ ട്രയ്ലർ മാർച്ച് 22ന് പുറത്തു വരും.അബുദാബിയിലെ ഡെൽമ മാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സാന്നിഹിതരാകും.മാർച്ച് 28ന് ലോകമെമ്പാടും ആണ് ചിത്രം റിലീസിനെത്തുന്നത്.ജി സി സി യിൽ ഫാർസ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.