റെക്കോർഡുകൾ ഓരോന്നായി കീഴടക്കി കുതിക്കുമ്പോൾ ലൂസിഫർ മലയാള സിനിമക്കായി പുതിയ മാർക്കറ്റുകളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. UAE & GCC റിലീസ് മാത്രം കെങ്കേമമാക്കിയിരുന്ന മലയാള സിനിമ ഇപ്പോൾ മറ്റ് ഇന്റർനാഷണൽ മാർക്കറ്റുകളും കണ്ടെത്തിയിരിക്കുകയാണ് ലൂസിഫറിലൂടെ. ഇപ്പോഴിതാ അഞ്ച് ലക്ഷം ഡോളറിലേറെ കളക്ഷൻ അമേരിക്കയിൽ നിന്നും നേടുന്ന ആദ്യ മലയാള ചലച്ചിത്രം എന്ന റെക്കോർഡ് കൂടി നേടിയിരിക്കുകയാണ് ലൂസിഫർ. പുതിയ മാർക്കറ്റുകൾ കണ്ടെത്തുന്നത് മലയാള സിനിമയെ എന്തായാലും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിനിടയിൽ ലൂസിഫർ 100 ക്ലബ്ബിൽ ഇന്നിടം നേടാനുള്ള ഒരുക്കത്തിലുമാണ്.
Thanks to all USA Malayalee audience. #Lucifer becomes the 1st Malayalam movie to gross $500K+ in USA as of 8:30 pm EST. 🙏
Phars Film Co LLC Zee Studios International
— PrimeMedia (@PrimeMediaUS) April 8, 2019