മഹാവിജയം കുറിച്ച ലൂസിഫറിന്റെ ആ വിജയത്തിൽ പ്രേക്ഷകർക്കും പങ്കാളിത്തമേകി ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് നടത്തുന്ന സമ്മാനപദ്ധതിയിൽ പൂർണ പങ്കാളിത്തവുമായി പ്രേക്ഷകർ. നിങ്ങൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. 26-04-2019 മുതൽ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫർ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിൽ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കയ്യിൽ ഉള്ള ടിക്കറ്റ് കൌണ്ടർ ഫോയിലിന്റെ മറുവശത്തു നിങ്ങളുടെ പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഞങ്ങളുടെ ബോക്സിൽ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും!