ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആണ്.പോസിറ്റീവ് റിപ്പോർട്ടുകൾ കിട്ടിയ ചിത്രം മാസ്സ് രംഗങ്ങളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം മികച്ച തിയറ്ററുകളിലും സ്പെഷ്യൽ ഷോകൾ സംഘടിപ്പിച്ചിട്ടു പോലും തിരക്ക് നിയന്ത്രണാവിധേയമാണ്.
ഇതിനിടെ ചിത്രത്തിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊച്ചിയിലെ ലാലേട്ടന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു ആഘോഷം. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ലാലേട്ടന്റെ ഭാര്യ സുചിത്ര,പൃഥ്വിരാജ്, സുപ്രിയ മേനോൻ,ടോവിനോ തുടങ്ങിയവർ പങ്കെടുത്തു.കേക്ക് മുറിച്ചായിരുന്നു ആഘോഷം.കേക്ക് മുറിച്ച് കൊണ്ട് പൃഥ്വിരാജിനോട് ലോകത്തിലെ ഏറ്റവും വലിയ സംവിധായകൻ ആകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു ലാലേട്ടൻ.