പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണ് ഉള്ളത്.ചിത്രത്തിന്റെ സെൻസറിങ് ഇന്ന് തിരുവനന്തപുരത്ത് നടന്നു.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഒരു കട്ടുകളും കൂടാതെ 2 മണിക്കൂർ 48 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുന്നത്.
മൂന്ന് ഭാഷകളിൽ ആയി 1500ലധികം തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും.തമിഴ്, മലയാളം,തെലുങ്ക് ഭാഷകളിൽ ആണ് ചിത്രം റിലീസിനെത്തുന്നത്.വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍