മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നാണ് ലൂസിഫർ. പുലിമുരുകൻ ആണ് ആദ്യ 100 കോടി ചിത്രം. കായംകുളം കൊച്ചുണ്ണി, മധുരരാജ, ഒടിയൻ എന്നീ ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ടെങ്കിലും അത് ടോട്ടൽ ബിസിനസ് കൂടി ചേർത്താണ്. ഇപ്പോൾ ടോട്ടൽ ബിസിനസും ചേർത്ത് 200 കോടിയിൽ എത്തിയ ചിത്രം ആയി മാറിയിരിക്കുകയാണ് ലൂസിഫർ.ലൂസിഫറിന്റെ ഔദ്യോഗിക കളക്ഷൻ – ബിസിനസ്സ് റിപ്പോർട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുറത്തു വിട്ടു.
75 കോടിയോളം ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോള വ്യാപകമായി നേടിയെടുത്തത് 175 കോടിയോളം രൂപയാണ്.13 കോടി രൂപയ്ക്കു മുകളിൽ ഓൾ ടൈം റെക്കോർഡ് തുക ആമസോൺ പ്രൈം റൈറ്റ്സ് ആയി നേടിയ ഈ ചിത്രം 6 കോടി രൂപ സാറ്റലൈറ്റ് റൈറ്റ്സ് ആയും നേടിയെടുത്തു. ലൂസിഫറിന്റെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി റൈറ്റുകൾ വിറ്റു പോയത് 10 കോടി രൂപയ്ക്കു മുകളിൽ ആണ്. ആകെ മൊത്തം 204 കോടിയാണ് ചിത്രം നേടിയത്.