ബോക്സോഫീസിൽ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ലൂസിഫർ മറ്റൊരു സുവർണനേട്ടം കൂടി കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത എട്ടാം നാൾ കേരളത്തിൽ മാത്രമായി 10000 ഷോകൾ പിന്നിട്ടിരിക്കുകയാണ് ലൂസിഫർ. ഇന്ന് രാവിലത്തെ ഷോകളോട് കൂടിയാണ് ആ മാന്ത്രിക സംഖ്യ ഇത്ര വേഗത്തിൽ ലൂസിഫർ പിന്നിട്ടത്. സ്പെഷ്യൽ ഷോകളടക്കം ഏകദേശം 1200ഓളം ഷോകൾ ദിനവും ലൂസിഫർ കളിക്കുന്നുണ്ട്. അതിൽ തന്നെ ഒട്ടു മിക്കതും ഹൗസ്ഫുൾ ആണെന്നതും മറ്റൊരു ആവേശം ജനിപ്പിക്കുന്ന കാര്യമാണ്. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ലൂസിഫറിലൂടെ കാണാൻ കൊതിച്ച ലാലേട്ടന്റെ മാന്ത്രികത കാണുവാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ ഏവരും. അവധിക്കാലം കൂടിയായതിനാൽ കുടുംബസമേതമാണ് ഒട്ടു മിക്കവരും തീയറ്ററുകളിലേക്ക് എത്തുന്നത്.