പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചാണ് തീയേറ്ററിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽനിന്ന് ആയാലും ല ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ചിത്രത്തെ തേടി എത്തിയിരിക്കുകയാണ്.
ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മുപ്പതിനായിരം ഷോകൾ പിന്നിട്ടിരിക്കുകയാണ് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ മാറിയിരിക്കുകയാണ് ലൂസിഫർ ഇതിനു മുൻപ് മോഹൻലാൽ തന്നെ നായകനായ പുലിമുരുകൻ ആണ് 30000 ഷോകൾ പിന്നിട്ട മലയാള സിനിമ. മലയളത്തിൽ ഇതുവരെ 30000 ഷോകൾ പിന്നിട്ട മൂന്ന് മലയാള ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.ബാഹുബലി ടൂവാണ് മൂന്നാമത്തെ ചിത്രം.പുലിമുരുകൻ 41000 ഷോകൾ പിന്നിട്ടപ്പോൾ ബാഹുബലി ടൂ 36000 ഷോകൾ പിന്നിട്ടിരുന്നു. ലൂസിഫർഇതിനോടകം 170 കോടി കളക്ഷൻ പിന്നിട്ടു എന്നാണ് സൂചന.