മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് വിജയ കിരീടം ചൂടി മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൻറെ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിനെ ഡയറക്ടേഴ്സ് ടീമിന് പാർട്ടി ഒരുക്കിയിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ്.തന്റെ കന്നി സംവിധാന സംരംഭത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാ സഹ സംവിധായകർക്കും അസോസിയേറ്റ് സംവിധായകനും തന്റെ വീട്ടിൽ തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ പാർട്ടി ഒരുക്കിയത്. പ്രത്യേകം തയ്യാറാക്കിയ ക്യാപ്പുകളും എല്ലാവരും ധരിച്ചിരുന്നു .ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്