നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്.ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചു.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് ഗംഭീര പ്രതികാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
ചിത്രം ഇപ്പോൾ 150 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ് .വെറും 21 ദിവസം കൊണ്ടാണ് 150 കോടി എന്ന മാന്ത്രികസംഖ്യയിലേക്ക് ലൂസിഫർ എത്തിയത് .ദുഃഖവെള്ളിയാഴ്ചയായ ഇന്നലെ പോലും ചിത്രത്തിന് ഹൗസ്ഫുൾ ഷോകൾ നടന്നു എന്നത് എത്രത്തോളം ലൂസിഫറിനെ മലയാളികൾ നെഞ്ചിലേറ്റി എന്നതിൻറെ സൂചനയാണ് .ഒരേയൊരു സാമ്രാജ്യത്തിലെ ഒരേയൊരു രാജാവ് എന്ന് ക്യാപ്ഷനോടുകൂടിയാണ് ആശിർവാദ് സിനിമാസ് ഫേസ്ബുക്കിൽ വാർത്ത പോസ്റ്റ് ചെയ്തത്.ചിത്രത്തെ നെഞ്ചിലേറ്റിയ എല്ലാ മലയാളികൾക്കും ആശിർവാദ് സിനിമാസ് നന്ദിയും അർപ്പിച്ചു