മലയാള സിനിമാ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ലൂസിഫർ ഈ വരുന്ന മാർച്ച് 28ന് തിയറ്ററുകളിൽ എത്തുകയാണ്.മോഹൻലാലിന്റെ മാസ്സ് ലുക്കിന് പുറമെ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം എന്ന പ്രത്യേകതയും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ചിത്രത്തിന്റെ റിലീസിന് കേരളത്തിൽ ഉടനീളം ഫാൻസ് ഷോകൾ സങ്കടിപ്പിക്കാനുള്ള തിരക്കിലാണ് ആരാധകർ.ഇതിനിടെ ലൂസിഫർ ഫാൻസ് ഷോകളുടെ എണ്ണം 150ന് മുകളിൽ പോയിരിക്കുകയാണ്.ഇത് മൂന്നാം തവണയാണ് ഒരു മോഹൻലാൽ ചിത്രത്തിന് 150ൽ കൂടുതൽ ഫാൻസ് ഷോകൾ വരുന്നത്.