ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും.
ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം 12 കോടിക്ക് മുകളിൽ കളക്ഷൻ ആണ് ലഭിച്ചത്.ആദ്യ ദിവസത്തെ ട്രെന്റ് പിന്തുടർന്ന് വരും ദിനങ്ങളിൽ ഒടിയന്റെ കളക്ഷൻ തൂത്തുവാരി മുന്നേറുന്ന കാഴ്ചക്ക് കേരള ബോക്സ് ഓഫീസ് സാക്ഷിയാകും.കേരളത്തിൽ നിന്ന് മാത്രം ആറ് അര കോടി രൂപയോളം ആദ്യ ദിനം ലൂസിഫർ സ്വന്തമാക്കി. ഇന്നലെ രാത്രി വൈകിയും ചിത്രത്തിന്റെ നിരവധി സ്പെഷ്യൽ ഷോകൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്.