പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.
ചിത്രത്തിന് ആമസോൺ പ്രൈം വഴി വലിയ രീതിയിലുള്ള ജനപങ്കാളിത്തം ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ ആണ് ചിത്രം ഏറ്റവും കൂടുതൽ തരംഗമായത്. മോഹൻലാലിൻറെ മാസ്സ് ആക്ഷൻ രംഗങ്ങളും ഡയലോഗുകളും ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. ചിത്രം കണ്ട പ്രേക്ഷകർ മോഹൻലാൽ ഇനിയും ഇത്തരം സിനിമകൾ ചെയ്യണമെന്ന് ട്വീറ്റ് വരെ ചെയ്യുകയുണ്ടായി. അദ്ദേഹത്തിൻറെ അഭിനയം രാജ്യം മുഴുവനുമുള്ള നടന്മാർക്ക് മാതൃകയാണെന്നും കമൻറുകൾ വരുന്നുണ്ട്.