വലിയ വിജയത്തിൽ നിന്നും അതിലും വലിയ വിജയത്തിലേക്ക് യാത്ര തിരിക്കുകയാണ് ലൂസിഫർ ഇപ്പോൾ. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഉടനെയെങ്ങും നിൽക്കുന്ന ലക്ഷണം കാണുന്നില്ല .പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ.
ചിത്രം യൂ എസ് ബോക്സ് ഓഫീസിൽ നിന്ന് അഞ്ച് ലക്ഷം ഡോളർ സ്വന്തമാക്കിയിരിക്കുകയാണ്. യുഎസ് ബോക്സ് ഓഫീസിൽ നിന്ന് ഒരു മലയാള സിനിമയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത നേട്ടമാണ് ആശിർവാദ് സിനിമാസിന്റെ ലൂസിഫർ സ്വന്തമാക്കിയത് .ഒരു മലയാള സിനിമ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. ചിത്രം ഇപ്പോഴും യുഎസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്