പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു. റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ട്രയ്ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയം ആയി കഴിഞ്ഞു.സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ട്രൈലെറാണ് ലൂസിഫറിന്റെത് എന്ന് ഏവരും ഒരേ സ്വരത്തിൽ പറയുന്നു.
ചിത്രം ഇപ്പോൾ മറ്റൊരു അംഗീകരത്തിന്റെയും നെറുകയിലാണ്.ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ IMDB പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ലൂസിഫർ.24.9 വോട്ടുകളോടെയാണ് ലൂസിഫർ ഒന്നാം സ്ഥാനത്ത് എത്തിയത്.നരേന്ദ്ര മോദിയുടെ ജീവിതം ചർച്ച ചെയ്യുന്ന പിഎം നരേന്ദ്ര മോഡിയാണ് ലിസ്റ്റിൽ രണ്ടാമത്.
ഇതിനിടെ ചിത്രത്തിന്റെ ട്രയ്ലർ വ്യൂസ് മൂന്നര മില്യൺ കണ്ടന്നിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടം ലൂസിഫർ സ്വന്തമാക്കിയത്.മൂന്ന് ലക്ഷത്തോളം യൂട്യൂബ് ലൈക്ക്സും നേടി കഴിഞ്ഞു ട്രയ്ലർ.ചിത്രത്തിന് വേണ്ടി എത്രത്തോളം ആരാധകർ കാത്തിരിക്കുന്നു എന്നതിന് തെളിവാണ് ഇത് .