പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്ക് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.L-ഫൈനൽ അന്നൗൺസ്മെന്റ് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാള സിനിമാലോകം.എന്തായാലും നാളെ വൈകുന്നേരം ആകുവാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.