മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് വിജയ കിരീടം ചൂടി മുന്നേറുകയാണ്. ചിത്രം 150 കോടി പിന്നിട്ടത് വെറും 21 ദിവസങ്ങൾ കൊണ്ടാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തമിഴ് ഡബ്ബ് വേർഷൻ റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ.തമിഴ്നാട്ടില്‍ നിന്നും ഹൈയസ്റ്റ് ഗ്രോസിങ്ങ് മൂവി എന്ന റെക്കോര്‍ഡ് നേടിയായിരുന്നു ലൂസിഫര്‍ കുതിച്ചത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള കുതിപ്പിലായിരുന്നു സിനിമ. ഗംഭീരനേട്ടം സ്വന്തമാക്കിയതിന് പിന്നാലെയായാണ് സിനിമയുടെ തമിഴ് ഡബ്ബ് വേര്‍ഷനുമായി ലൂസിഫർ എത്തുന്നത്. നാളെയാണ് തമിഴ് വേര്‍ഷന്‍ എത്തുന്നത്.
വിവേക് ഒബ്രോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ് ,ഇന്ദ്രജിത് തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് ലൂസിഫറിൽ ഉണ്ടായിരുന്നത്. ദീപക് ദേവ് സംഗീതവും സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ച ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്