പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫറിനെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഊർജമാണ് നിറക്കുന്നത്. ലാലേട്ടന്റെ ലുക്കും ഷൂട്ടിംഗ് സ്റ്റിൽസുമെല്ലാം ചെറുതായിട്ടൊന്നുമല്ല അവരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ഇപ്പോഴിതാ എല്ലാ കാത്തിരിപ്പുകൾക്കും വിരാമമിട്ട് ലൂസിഫറിന്റെ ടീസർ എത്തുകയാണ്. ഒടിയന്റെ റിലീസ് നടക്കുന്നതിന്റെ തലേ ദിവസമായ ഈ വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് ലൂസിഫർ ടീസർ എത്തുന്നത്. പുറത്തിറക്കുന്നതാകട്ടെ സാക്ഷാൽ മമ്മൂക്കയും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ഒരു പ്രധാനവേഷത്തിൽ ലൂസിഫറിൽ എത്തുന്നു. എന്തായാലും ലൂസിഫറും ഒടിയനും കൂടി ഈ വീക്കെൻഡ് മാസ്സ് ആക്കുമെന്നുറപ്പ്.