അഭിനയത്തിനു പുറമേ സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനെയും മഞ്ജുവാര്യരെയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചു പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം പല റെക്കോർഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നേടിയത്.
ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവും ആ സിനിമ തന്നെയും ഒരു അഭിനേതാവ് എന്ന നിലയില്‍ തന്റെ ശൈലിക്ക് യോജിക്കുന്നതാണെന്ന് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി വെളിപ്പെടുത്തിയിരുന്നു. ലൂസിഫറിന്റെ തെലുങ്ക് റിമേക്കാവകാശം മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയിരുന്നു. സിനിമ കണ്ട് ഇഷ്ടമായതിന് പിന്നാലെയാണ് ഈ അവകാശം കരസ്ഥമാക്കിയത്.
രാഷ്ട്രീയം പ്രധാന പശ്ചാത്തലമായി വരുന്ന ചിത്രം തെലുങ്കിൽ എത്തുമ്പോൾ ഏറെ മാറ്റങ്ങൾ വന്നേക്കാമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിവാദങ്ങൾ ഇല്ലാതിരിക്കാൻ റീമേക്കിൽ അത്തരം ഗൗരവമേറിയ രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ കഥാപാത്രത്തിന് കുറച്ച് രസകരമായ നിമിഷങ്ങളും, താൻ നൃത്തം ചെയ്യുന്നത് കാണാൻ ആരാധകർ ഇഷ്ടപ്പെടുന്നതിനാൽ പാട്ടുകളും ചിത്രത്തിൽ വേണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് ചിരഞ്ജീവിയോ മറ്റ് അണിയറ പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.