മോഹൻലാൽ പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വൻവിജയമായി തീർന്ന ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മഞ്ജുവാര്യരുടെ വേഷം ചെയ്യാൻ സുഹാസിനി തയ്യാറാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ വിജയ് ശാന്തിയുടെയും പേര് കേൾക്കുന്നുണ്ട്. ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രം സാഹോയുടെ സംവിധായകന് സുജീത് സംവിധാനവും രാംചരൺ നിർമ്മാണവും നിർവഹിക്കുന്നു. കോനിഡെലാ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ആണ് ചിത്രീകരണം. സിനിമയിൽ അതിഥി വേഷത്തിൽ റാണ ദഗുബാട്ടി എത്തുമെന്നും ടോളിവുഡ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനം ആരംഭിക്കും.
മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്