മലയാളത്തിലെ എക്കാലത്തെയും മാസ്ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലന്‍ വെഷത്തില്‍ ബിജു മേനോന്. മലയാളത്തില്‍ വിവേക് ഒബ്റോയ് തകര്‍ത്താടിയ വില്ലന്‍ കഥാപാത്രമായ ബോബിയായാണ് ബിജു മേനോന് എത്തുക. തെലുങ്ക് മാധ്യമങ്ങളാണ് എതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഗോഡ്ഫാദര് എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ അവതരിക്കുക. ചിരഞ്ജീവി സ്റ്റീഫന്‍ നെടുമ്പളളിയായി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷം നയന്‍താര കൈകാര്യം ചെയ്യും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം തെലുങ്കില്‍ സല്മാന് ഖാന് അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചിരഞ്ജീവിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഗോഡ്ഫാദറിന്റെ സംവിധാനം മോഹന്‍ രാജയാണ് നിര്‍വ്വഹിക്കുന്നത്. ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിരഞ്ജീവി ആവശ്യപ്പെട്ട മാറ്റങ്ങളോടെയാവും ചിത്രം തെലുങ്കില്‍ എത്തുക.