പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. ചിത്രത്തിന്റെ കാത്തിരിപ്പിന് ആഴം കൂട്ടുന്ന കാരണങ്ങൾ പലതാണ്. മോഹൻലാലെന്ന നായകൻ, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൃഥ്വിരാജ്, മുരളി ഗോപിയുടെ തിരക്കഥ, ആന്റണി പെരുമ്പാവൂറ്‍ എന്ന പ്രഗത്ഭനായ നിർമാതാവ്. ലൂസിഫർ എന്ന പേര് തന്നെ മറ്റൊരു കാരണമാണ്. ചിത്രത്തെ കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിക്കുകയാണ്. ഇപ്പോഴിതാ പ്രേക്ഷകരെ കൂടുതൽ ആവേശഭരിതരാക്കി ചിത്രത്തിന്റെ കിടിലൻ ടൈറ്റിൽ ഫോണ്ടും പുറത്തിറക്കിയിരിക്കുന്നു. ആനന്ദ് രാജേന്ദ്രനാണ് ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത്. ദീപക് ദേവിന്റെ ത്രസിപ്പിക്കുന്ന BGM കൂടിയായപ്പോൾ സംഭവം അടിപൊളി. ഡിജിറ്റൽ ബ്രിക്സ് വി എഫ് എക്സാണ് ടൈറ്റിൽ ആനിമേഷന്‍ പിന്നിൽ.