കേരളം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്.പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ .ചിത്രത്തിന്റെ ട്രയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.മികച്ച പ്രതികരണം ലഭിച്ച ട്രയ്ലർ ഇതിനോടകം 5 മില്ല്യൺ വ്യൂസ് പിന്നിട്ടിരിക്കുകയാണ്.
ചിത്രം 42 രാജ്യങ്ങളിൽ ആണ് റിലീസിനെത്തുന്നത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് സ്വപ്നം പോലും കാണുവാൻ സാധിക്കാത്ത നേട്ടമാണ് ലൂസിഫർ സ്വന്തമാക്കിയത്.യൂറോപ്പിൽ മാത്രം ചിത്രം ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ റിലീസ് ചെയ്യും. മോഹൻലാൽ ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരു വിരുന്ന് തന്നെയാകും ലൂസിഫർ എന്ന് സൂചന നൽകുകയാണ് ഈ വരവേൽപ്പ്.