ഒടുവിൽ നാളുകളായുള്ള കാത്തിരിപ്പിന് അവസാനം.മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് ചിത്രം ലൂസിഫർ നാളെ തിയറ്ററുകളിലേക്ക്.യുവതാരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ലേബൽ തന്നെയാണ് ലൂസിഫറിന്റെ ഏറ്റവും വലിയ പ്രത്യേക.
കേരളത്തിൽ രാവിലെ 7 മണി മുതൽ ആദ്യ ഷോ ആരംഭിക്കും.റെക്കോർഡ് സ്ക്രീനുകൾ ആണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമെയുള്ള സംസ്ഥാനങ്ങളിൽ ചിത്രം നാളെ എത്തുമെന്ന് വിചാരിച്ചെങ്കിലും ചില സെന്ററുകളിൽ മാത്രമായിരിക്കും ചിത്രം നാളെ റിലീസ് ചെയ്യുക.ഈ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഇന്ത്യയ്ക്ക് പുറമെ 42 രാജ്യങ്ങളിൽ കൂടി ചിത്രം നാളെ റിലീസിനെത്തും. പൃഥ്വിരാജ് കൂടി ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.എന്തായാലും നാളെ സ്ക്രീനിൽ ഒരു മികച്ച ചിത്രം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.