പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ട്രയിലര്‍ റിലീസ് ചെയ്തു. ഫെയ്സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ആണ് നിര്‍മ്മിക്കുന്നത്.
മൂന്ന് മിനിറ്റ് നീളുന്ന ട്രെയിലറില്‍ സിനിമയില്‍ രാഷ്ട്രീയമാണ് പ്രമേയമെന്ന് വ്യക്തം. പൊളിറ്റിക്കൽ ത്രില്ലര്‍ സിനിമയാകും ലൂസിഫര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ചു വാര്യരാണ് നായിക.
ഇതിനിടെ ചിത്രത്തിന്റെ ട്രയ്ലർ വ്യൂസ് രണ്ട് മില്യൺ കണ്ടന്നിരിക്കുകയാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടം ലൂസിഫർ സ്വന്തമാക്കിയത്.രണ്ടര ലക്ഷത്തോളം യൂട്യൂബ് ലൈക്ക്സും നേടി കഴിഞ്ഞു ട്രയ്ലർ.ചിത്രത്തിന് വേണ്ടി എത്രത്തോളം ആരാധകർ കാത്തിരിക്കുന്നു എന്നതിന് തെളിവാണ് ഇത് .