പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
എപ്പോൾ ലൂസിഫറിലെ ഒരു ഷൂട്ടിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.ചിത്രത്തിലെ പ്രധാനമായ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്ത് റഷ്യയിൽ ആയിരുന്നു.മൈനസ് 16 ഡിഗ്രി സെൽഷ്യസിൽ ഷൂട്ട് ചെയ്യുന്നതിനിടെ ഷൂട്ടിങ്ങിന് ആവശ്യമായ സാധനസാമഗ്രികൾ മോഹൻലാൽ എടുത്തു കൊണ്ടുവരുന്നതിന്റെ വീഡിയോയാണ് പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവിട്ടത്. മോഹൻലാലിനുവേണ്ടി കാരവാൻ ഒരുക്കിയിരുന്നെങ്കിലും താരം അത് ഉപേക്ഷിച്ച് ഞങ്ങളോടൊപ്പം സഹായിക്കുവാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. 20 കിലോയ്ക്ക് മുകളിൽ ഭാരമുള്ള സാൻഡ് ബാഗുകളാണ് മോഹൻലാൽ ചുമന്നു കൊണ്ടു സെറ്റിൽ എത്തിച്ചത് .അദ്ദേഹം ഒരു ലെജൻഡ് ആണെന്നും എന്നും പൃഥ്വിരാജ് സുകുമാരൻ കുറിക്കുന്നു. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയാണ്
-16 degree Celsius in Russia. Each of those sand bags weigh 20 kg plus. He had a heated tent to sit in. But he preferred staying with us and helping with the shoot. #Ettan @Mohanlal #Legend #Lucifer pic.twitter.com/D8yVcJAZJk
— Prithviraj Sukumaran (@PrithviOfficial) May 13, 2019