മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ”ബറോസ്-ദ് ഗാര്ഡിയന് ഓഫ് ദ് ഗാമാസ് ട്രഷര്‍”.ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍.ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബറോസിന്റെ പുതിയ വാർത്ത എത്തിയിരിക്കുകയാണ്.പ്രമുഖ സംഗീതസംവിധായകന് എ ആര് റഹ്മാന് ഇന്ത്യയുടെ നിധിയെന്ന് വിശേഷിപ്പിച്ച കുട്ടിപ്രതിഭ ലിഡിയന് നാദസ്വരം ബറോസിന്റെ സംഗീതം നിര്‍വഹിക്കാന്‍ വരുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
സംഗീതത്തിലെ വിസ്മയ പ്രതിഭാസമായ തമിഴ്നാട് സ്വദേശിയാണ് അഭിനയവിസ്മയം മോഹൻലാലിനൊപ്പം അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയിൽ ഭാഗമാകുന്നത്.പിയാനോ മാന്ത്രികനായ ലിഡിയന് ലോകശ്രദ്ധ ആകര്‍ഷിച്ചത് കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ്സ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയതിലൂടെയാണ്.അതിനു ശേഷം
പിയാനോ മാന്ത്രികൻ എന്നാണ് ഈ കൊച്ചു വലിയ പ്രതിഭ അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.ആശിർവാദ് സിനിമാസിന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ വിജയാഘോഷം വരാൻ ഇരിക്കുന്ന മൂന്ന് ചിത്രങ്ങളുടെ അപ്ഡേറ്റുകളും ഇന്നലെ പുറത്ത് വിടുകയുണ്ടായി. ചടങ്ങിനിടെയാണ് ബറോസിന്റെ വിശേഷങ്ങളും പുറത്ത് വിട്ടത്.