പകൽ എന്ന തന്റെ ആദ്യചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി കരിയർ ആരംഭിച്ച സംവിധായകനാണ് എംഎ നിഷാദ്. പൃഥ്വിരാജിനേയും കുടുംബത്തെയും ആക്ഷേപിച്ചുള്ള ജനം ടിവി ലേഖനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന് നല്ല ചങ്കൂറ്റം ഉണ്ടെന്നും വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം നായകൻ തന്നെയാണെന്നും എം എ നിഷാദ് പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അത്യാവശ്യം ചങ്കൂറ്റമുളള ചെക്കനാ.. നട്ടെല്ലിന് പകരം വാഴപ്പിണ്ടിയല്ല.. എന്ന് സാരം. എന്റെ ആദ്യ ചിത്രത്തിലെ നായകൻ… വെളളിത്തിരയിൽ മാത്രമല്ല.. ജീവിതത്തിലും നായകനാണ് അയാൾ… അയാൾ… പൃഥ്വിരാജ്… ഡിയർ മൃൂത്രോംസ് വെറുതെ വാല് മുറിയാൻ നിൽക്കണ്ട… വണ്ടി വിട്…