മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും കുടുംബപ്രേക്ഷകർ നെഞ്ചേറ്റിയതോടെ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ ഡിഗ്രേഡിങ്ങ് ശക്തമായ നിലയിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രശസ്ഥ സംവിധായകൻ എം എ നിഷാദ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്. പകൽ എന്ന തന്റെ ആദ്യചിത്രത്തിൽ പൃഥ്വിരാജിനെ നായകനാക്കി കരിയർ ആരംഭിച്ച സംവിധായകനാണ് എംഎ നിഷാദ്. തന്റെ അഭിപ്രായങ്ങൾ എന്നും തുറന്നു പറയുന്ന ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.
മരക്കാർ കണ്ടു.. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല… ഇത് സംവിധായകന്റ്റെ, ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം…. കുഞ്ഞാലി മരക്കാറായി മോഹൻലാൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ… സിദ്ധാർത്ഥ് പ്രിയദർശനും ഛായാഗ്രഹകൻ തിരുവും സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു… ആൻറ്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്റ്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ…
ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ… കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്…. ഈ കാലഘട്ടത്ത്… കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും… സന്തോഷ് ശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്… അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം.. I repeat നല്ലൊരു തിരക്കഥയാണാവശ്യം… സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും… നല്ലത്…