ഒടിയൻ കെട്ടുറപ്പുള്ള തിരക്കഥയുള്ള ചിത്രമാണെന്ന് സംവിധായകനും നടനുമായ എം ബി പദ്മകുമാർ. തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഒടിയനെ കുറിച്ച് സംസാരിച്ചത്. “ഞാൻ കണ്ട ഒടിയൻ ഇതാണ്. എന്റെ കൂടെ വന്ന സൃഹൃത്ത് സിബുവിനും ഒപ്പമിരുന്ന മിക്കവർക്കും ഒടിയൻ നല്ല സിനിമയായിരുന്നു. മുൻപ് ഒടിയനെ കണ്ടവരെ കുറ്റം പറയാൻ പറ്റില്ല. അന്ന് ‘ഒടിയൻ’ ഇരുട്ടിലായിരുന്നല്ലോ..” അശ്വാരൂഢൻ, നിവേദ്യം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും മൈ ലൈഫ് പാർട്ടണർ, രൂപാന്തരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമാണ് എം ബി പദ്മകുമാർ.